You are currently viewing കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് കേരളത്തിലെ 14 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും വ്യാപകമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. ഈ മാസം 6-ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 7-ന് കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലും ഓറഞ്ച് അലർട്ട് നിലവിലുണ്ടാകും.

സംസ്ഥാനത്ത് ഈ മാസം 8 വരെ ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിനാൽ മലയോര മേഖലകളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
പ്രതികൂല കാലാവസ്ഥയും കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും കണക്കിലെടുത്ത് കേരള–ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ മത്സ്യത്തൊഴിലാളികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Leave a Reply