You are currently viewing എയിംസ് സ്ഥാപനം: സ്ഥല നിർദേശങ്ങൾ സമർപ്പിക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദേശം

എയിംസ് സ്ഥാപനം: സ്ഥല നിർദേശങ്ങൾ സമർപ്പിക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കുന്നതിനായി വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന സ്ഥല നിർദേശങ്ങൾ സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ ഓഫീസ് നിർദേശം നൽകി.

2026 ജൂൺ 30-ന് പുറത്തിറക്കിയ കത്തിൽ, കേരളത്തിലെ എയിംസ് സ്ഥാപിക്കാനായി ലഭിച്ചിട്ടുള്ള വിവിധ സ്ഥല നിർദേശങ്ങൾ ആരോഗ്യ മന്ത്രിക്ക് സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം)ക്ക് നിർദേശിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

രേഖയോടൊപ്പമുള്ള പട്ടികയിൽ എയിംസിനായി സ്ഥലം നിർദേശിച്ചവരുടെ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെട്ടവർ:

1. എം.എൽ.എ കെ. ബിനിമോൻ,വൈക്കം

2. ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് കൊരട്ടി, തൃശൂർ

3. മന്ത്രി അനൂപ് ജേക്കബ് ,പിറവം

4. ബാലുശ്ശേരി എം.എൽ.എ വി. ടി. സുരജ്, കോഴിക്കോട്

5. എം.എൽ.എ സന്ദീപ് വാര്യർ,തൃക്കരിപ്പൂർ

6. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

7. എം.പി രാജ്മോഹൻ, ഉണ്ണിത്താൻകാസർഗോഡ്

8. ജനകീയ പ്രതിരോധവേദി, പെരുവ,കോട്ടയം

9. അഡ്വ. പ്രംജിത് പോൾ വാഴപ്പിള്ളി ,കുന്നംകുളം

ഈ രേഖ സ്ഥല നിർദേശങ്ങൾ സ്വീകരിച്ച് ആരോഗ്യ മന്ത്രിക്ക് കൈമാറുന്നതിനുള്ള ഭരണനടപടിയാണെന്ന് വ്യക്തമാക്കുന്നു. എന്നാൽ, എയിംസ് സ്ഥാപിക്കുന്നതിനുള്ള അന്തിമ സ്ഥലം ഇതുവരെ തീരുമാനിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്റെ അംഗീകാരവും തുടർ നടപടിക്രമങ്ങളും പൂർത്തിയായ ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.

Leave a Reply