You are currently viewing ഓണത്തിന് കേരളത്തിലേക്ക് 100-ലധികം പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും

ഓണത്തിന് കേരളത്തിലേക്ക് 100-ലധികം പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് 100-ലധികം പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് അറിയിച്ച് ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തന്റെ അഭ്യർഥനയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും അതിവേഗം അനുകൂലമായി പ്രതികരിച്ചതിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്നതിനേക്കാൾ വലിയ സന്തോഷമില്ലെന്നും ,രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾക്ക് ഓണാഘോഷത്തിനായി സുരക്ഷിതമായും സൗകര്യപ്രദമായും നാട്ടിലെത്താൻ ഈ പ്രത്യേക ട്രെയിനുകൾ സഹായകരമാകുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Leave a Reply