You are currently viewing തായ്‌ലൻഡിലെ ബാങ്കോക്കിൽ നിശാക്ലബ്ബിൽ വൻ തീപിടിത്തം; 27 പേർ മരിച്ചു, 63 പേർക്ക് പരിക്ക്

തായ്‌ലൻഡിലെ ബാങ്കോക്കിൽ നിശാക്ലബ്ബിൽ വൻ തീപിടിത്തം; 27 പേർ മരിച്ചു, 63 പേർക്ക് പരിക്ക്

തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്ക് നഗരത്തിലെ ചതുചക് ജില്ലയിൽ പ്രവർത്തിക്കുന്ന നാ ലാഡ്‌ഫ്രാവോ പബ്ബിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ കുറഞ്ഞത് 27 പേർ മരിച്ചു. 63 പേർക്ക് പരിക്കേറ്റതായും, ഇവരിൽ 22 പേരുടെ നില ഗുരുതരമാണെന്നും തായ് അധികൃതർ അറിയിച്ചു.

ശനിയാഴ്ച അർധരാത്രിയോടെയാണ് ലൈവ് സംഗീതപരിപാടി നടക്കുന്നതിനിടെ തീപിടിത്തമുണ്ടായത്. കനത്ത പുകയും വിഷവാതകവും ശ്വസിച്ചതാണ് ഭൂരിഭാഗം മരണങ്ങൾക്കും കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്ത വിവരം ലഭിച്ച ഉടൻ നിരവധി അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി ഏകദേശം 35 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി.

അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്താൻ അദ്ദേഹം ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.
പ്രാഥമിക അന്വേഷണത്തിൽ വൈദ്യുത തകരാറാണ് തീപിടിത്തത്തിന് കാരണമായിരിക്കാമെന്ന സംശയമുണ്ട്. അതേസമയം, അടിയന്തര രക്ഷപ്പെടൽ മാർഗങ്ങൾ തടസപ്പെട്ടിരുന്നോ, അഗ്നിസുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചകളുണ്ടായിരുന്നോ എന്നതും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. തായ്‌ലൻഡിലെ ജനപ്രിയ നിശാക്ലബ്ബുകളിലെ അഗ്നിസുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും സംഭവം പുതിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
സംഭവസ്ഥലത്ത് അഗ്നിശമനസേന, രക്ഷാപ്രവർത്തകർ, പൊലീസ് എന്നിവർ വ്യാപകമായി രക്ഷാപ്രവർത്തനം നടത്തി. പ്രദേശം പൊലീസ് പൂർണമായും നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.
ഇതിനിടെ, നിലവിലെ ഔദ്യോഗിക വിവരങ്ങൾ പ്രകാരം അപകടത്തിൽ മരിച്ചവരിലോ പരിക്കേറ്റവരിലോ ഇന്ത്യൻ പൗരന്മാർ ഉൾപ്പെട്ടതായി റിപ്പോർട്ടുകളില്ല. മരിച്ചവരുടെ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണെന്നും ദേശീയത സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

Leave a Reply