You are currently viewing കട്ടിക്കയം വെള്ളച്ചാട്ടത്തിൽ വീണ്ടും ദുരന്തം;  ചങ്ങനാശേരി സ്വദേശി മുങ്ങിമരിച്ചു

കട്ടിക്കയം വെള്ളച്ചാട്ടത്തിൽ വീണ്ടും ദുരന്തം; ചങ്ങനാശേരി സ്വദേശി മുങ്ങിമരിച്ചു

മൂന്നിലവ്: കോട്ടയം ജില്ലയിലെ മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ വീണ്ടും മുങ്ങിമരണം. ചങ്ങനാശേരി മാമ്മൂട് ആലുംമൂട്ടിൽ ടിറ്റു ജോസഫ് (39) ആണ് മരിച്ചത്. ചങ്ങനാശേരി സ്വദേശികളായ അഞ്ചംഗ സംഘത്തോടൊപ്പം വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു ടിറ്റു.

അപകടത്തെ തുടർന്ന് ഈരാറ്റുപേട്ട അഗ്നിരക്ഷാസേനയും ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ശനിയാഴ്ചയും മൂന്നിലവ് മേഖലയിൽ സമാന ദുരന്തം സംഭവിച്ചിരുന്നു. തിരുവനന്തപുരം സ്വദേശി അർജുൻ കടപുഴയിൽ മുങ്ങിമരിച്ചിരുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നിലവ് മേഖലയിലെ രണ്ടാമത്തെ മുങ്ങിമരണമാണിത്.

തുടർച്ചയായി അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കട്ടിക്കയം വെള്ളച്ചാട്ടത്തിൽ സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ മുൻകരുതൽ നടപടികളും നിയന്ത്രണങ്ങളും ശക്തമാക്കണമെന്ന് നാട്ടുകാരും സന്ദർശകരും ആവശ്യപ്പെടുന്നു.

Leave a Reply