
പുനലൂർ: എറണാകുളം ജില്ലയിലെ ചെങ്ങമനാട്ടിൽ ഞായറാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തിൽ പുനലൂർ കാര്യറ സ്വദേശി അനീഷ് മോഹൻ (അച്ചു) മരിച്ചു. കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.
പുനലൂർ ബാറിലെ അഭിഭാഷകനായിരുന്ന അനീഷ് മോഹൻ, കാര്യറ ബംഗ്ലാവിൽ പരേതനായ അഡ്വ. വിജയമോഹനന്റെ മകനാണ്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വിളക്കുടി വരിക്കോലിലുള്ള വീട്ടുവളപ്പിൽ നടക്കും.