
കൊച്ചി: ആസ്റ്റർ മെഡിസിറ്റിയിലെ ജനറൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. സൂസൻ കെ. ജോൺ (34) അന്തരിച്ചു. പെരുമ്പാവൂർ രായമംഗലം മേനോത്തുമാലിൽ ജോർജ് ഐസക്കിന്റെ ഭാര്യയാണ്.

എവിലിൻ സൂസൻ ജോർജ്, ഇസഹാക്ക് ജോർജ് എന്നിവരാണ് മക്കൾ. എവിലിൻ സൂസൻ ജോർജ് കാക്കനാട് രാജഗിരി പബ്ലിക് സ്കൂളിലും ഇസഹാക്ക് ജോർജ് ആലുവയിലെ യൂറോകിഡ്സിലും പഠിക്കുന്നു.
കാക്കനാട് കാഞ്ഞിരപ്പാടത്ത് കിളിത്താട്ടിൽ കെ. എം. ജോണിന്റെയും ലീല ജോണിന്റെയും മകളാണ് ഡോ. സൂസൻ കെ. ജോൺ.
പ്രൊഫ. എം. ജി. ഐസക്ക്, ഡോ. സൂസൻ ജോർജ് എന്നിവരുടെ മരുമകളുമാണ്. പ്രൊഫ. എം. ജി. ഐസക്ക് മാർത്തോമ്മാ കോളേജ് പെരുമ്പാവൂരിലെ മുൻ ഫിസിക്സ് വകുപ്പ് മേധാവിയും കോട്ടയം സെന്റ് ഗിറ്റ്സ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ പ്രൊഫസറുമാണ്. ഡോ. സൂസൻ ജോർജ് കോതമംഗലം എം. എ. കോളേജ് ഓഫ് എൻജിനീയറിങ്ങിലെ മുൻ പ്രിൻസിപ്പലും കോട്ടയം സെന്റ് ഗിറ്റ്സ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ഡീനുമാണ്.
സംസ്കാര ശുശ്രൂഷകൾ ഇന്ന് (2026 ഓഗസ്റ്റ് 6) വൈകിട്ട് 3.30ന് വസതിയിൽ ആരംഭിക്കും. തുടർന്ന് നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ പെരുമ്പാവൂർ മേഖലാധിപൻ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.