
കൊല്ലം: ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ കൊല്ലം റെയിൽവേ സ്റ്റേഷനിലെ പാസഞ്ചർ ട്രെയിൻ സർവീസുകളുടെ സമയക്രമത്തിൽ മാറ്റം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 56311 കോട്ടയം–കൊല്ലം പാസഞ്ചർ ട്രെയിൻ കൊല്ലം സ്റ്റേഷനിലെ എത്തിച്ചേരുന്ന സമയം 2026 ഓഗസ്റ്റ് 5 മുതൽ പുതുക്കി നിശ്ചയിച്ചു.

നിലവിൽ രാവിലെ 7.40ന് കൊല്ലം സ്റ്റേഷനിലെത്തുന്ന ട്രെയിൻ, പുതുക്കിയ സമയക്രമപ്രകാരം രാവിലെ 7.50ന് എത്തിച്ചേരും. അതായത്, ട്രെയിന്റെ വരവ് 10 മിനിറ്റ് വൈകിയാണ് ഇനി മുതൽ ക്രമീകരിച്ചിരിക്കുന്നത്.
പുതിയ സമയക്രമം പാലിക്കണമെന്ന് യാത്രക്കാരോട് ദക്ഷിണ റെയിൽവേ അഭ്യർഥിച്ചു. യാത്രക്കാർ സഹകരിക്കണമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.