
ചെന്നൈ മഹാബലിപുരത്ത് 31-ാമത് സതേൺ സോണൽ കൗൺസിൽ യോഗം പുരോഗമിക്കുന്നു. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

കേരളത്തിന്റെ പ്രതിനിധി സംഘത്തോടൊപ്പം വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള വിവിധ വിഷയങ്ങളിൽ ഏകോപനം, സഹകരണം തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്യുന്നു.
യോഗത്തിനിടെ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുമായി കൂടിക്കാഴ്ച നടത്തി.ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള വിവിധ വിഷയങ്ങളും സഹകരണ സാധ്യതകളും കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് വിവരം.കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്
31-ാമത് സതേൺ സോണൽ കൗൺസിൽ യോഗം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് നടക്കുന്നത്.