You are currently viewing തിരുവള്ളൂർ ചാനിയംകടവിൽ യുവാവിന് ദാരുണാന്ത്യം

തിരുവള്ളൂർ ചാനിയംകടവിൽ യുവാവിന് ദാരുണാന്ത്യം

പേരാമ്പ്ര: തിരുവള്ളൂർ ചാനിയംകടവ് പാലത്തിന് സമീപം യുവാവിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തി. ചേനോളി പരപ്പിൽ സ്വദേശി ഷൈജൽ (40) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് ഷൈജലിനെ പാലത്തിന് സമീപം ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. പ്രദേശവാസികളും മേപ്പയൂർ പൊലീസും ചേർന്ന് ഉടൻ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എറണാകുളത്തെ ഒരു സൂപ്പർമാർക്കറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഷൈജൽ. നേരത്തെ പേരാമ്പ്രയിൽ ആംബുലൻസ് ഡ്രൈവറായും പ്രവർത്തിച്ചിട്ടുണ്ട്.

പിതാവ്: അസീസ്
മാതാവ്: സുലൈഖ
സഹോദരങ്ങൾ: സജീർ (കുവൈത്ത്), സജിന.

Leave a Reply