You are currently viewing മുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

മുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട്: മാഹിക്കും വടകരയ്ക്കും ഇടയിലുള്ള മുക്കാളി റെയിൽവേ സ്റ്റേഷനിൽ ടിപ്പർ ലോറി റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്.

നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്ന കിഴക്കേ പ്ലാറ്റ്‌ഫോമിലേക്കാണ് ടിപ്പർ ലോറി മറിഞ്ഞത്. തുടർന്ന് ലോറി ട്രാക്കിലേക്ക് പതിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് ഈ ട്രാക്കിലൂടെ കടന്നുപോകേണ്ട ട്രെയിനുകൾ മാഹിയിലും തലശേരിയിലും പിടിച്ചിട്ടു. ട്രാക്കിൽ നിന്ന് ലോറി മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ലോറി നീക്കം ചെയ്ത ശേഷം ട്രാക്ക് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയ ശേഷമായിരിക്കും ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകുക.

Leave a Reply