You are currently viewing എൻഎച്ച് 66-ൽ എതിർദിശയിൽ കാർ ഓടിച്ച സംഭവം: എംവിഡി കേസെടുത്തു, ലൈസൻസിന്മേൽ നടപടി

എൻഎച്ച് 66-ൽ എതിർദിശയിൽ കാർ ഓടിച്ച സംഭവം: എംവിഡി കേസെടുത്തു, ലൈസൻസിന്മേൽ നടപടി

മലപ്പുറം ജില്ലയിലെ കൊളപ്പുറത്ത് ദേശീയപാത 66-ൽ സ്പീഡ് ട്രാക്കിൽ എതിർദിശയിൽ കാർ അപകടകരമായി ഓടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് (MVD) കേസെടുത്ത് കോടതിക്ക് കൈമാറി.

വാഹന ഉടമ വിദേശത്തായതിനാൽ ഉടമയുടെ ബന്ധുവാണ് വാഹനം ഓടിച്ചതെന്നാണ് ലഭ്യമായ വിവരം. വാഹനം ഓടിച്ചയാളുടെ ലൈസൻസിന്മേൽ ശിക്ഷാ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, ഡ്രൈവർ മലപ്പുറം ആർ.ടി.ഒ എൻഫോഴ്സ്മെന്റ് ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

ആറുവരിപ്പാതയിൽ എതിർദിശയിൽ വാഹനം ഓടിക്കുന്നത് അത്യന്തം ആത്മഹത്യാപരവും മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്നതുമായ പ്രവൃത്തിയാണെന്ന് മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടി. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ മോട്ടോർ വാഹന നിയമപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കാൻ വകുപ്പ് ഒരുങ്ങുകയാണ്.

Leave a Reply