You are currently viewing കുണ്ടറയിൽ ട്രെയിൻ തട്ടി പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

കുണ്ടറയിൽ ട്രെയിൻ തട്ടി പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

കുണ്ടറ പള്ളിമുക്കിൽ ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. എഴുകോൺ കാരുവേലിൽ പ്ലാക്കാട് രേഷ്മാലയത്തിൽ സോമൻ-രമ ദമ്പതികളുടെ മകൻ രാകേഷ് ശർമ (34) ആണ് മരിച്ചത്.

ഇന്നലെ പുലർച്ചെ 3.15-ഓടെ കുണ്ടറ പള്ളിമുക്ക് ഗുരുമന്ദിരത്തിന് സമീപമായിരുന്നു അപകടം. റെയിൽവേ ട്രാക്കിൽ പരിക്കേറ്റ നിലയിൽ കണ്ട പുനലൂർ-പാലരുവി എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് വിവരം കുണ്ടറ റെയിൽവേ സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാകേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: രമ്യ. മകൾ: അഭിരാമി.

Leave a Reply