You are currently viewing കണ്ണൂരിൽ പൈലറ്റ് പരിശീലന കേന്ദ്രം ആരംഭിക്കും; വിമാനത്താവളത്തെ ഏവിയേഷൻ ഹബ്ബാക്കും: മുഖ്യമന്ത്രി

കണ്ണൂരിൽ പൈലറ്റ് പരിശീലന കേന്ദ്രം ആരംഭിക്കും; വിമാനത്താവളത്തെ ഏവിയേഷൻ ഹബ്ബാക്കും: മുഖ്യമന്ത്രി

കണ്ണൂർ: പൈലറ്റുമാരുടെ കുറവ് പരിഹരിക്കുന്നതിനായി കണ്ണൂരിൽ പൈലറ്റ് പരിശീലന കേന്ദ്രം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ സമഗ്രമായ ഏവിയേഷൻ ഹബ്ബാക്കി മാറ്റുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ പരിശീലന സംവിധാനങ്ങൾ ഒരുക്കുന്നത്.

ഹെലികോപ്റ്റർ പൈലറ്റ് പരിശീലന കേന്ദ്രം, വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമുള്ള സംവിധാനം, സിമുലേറ്റർ പരിശീലന കേന്ദ്രം എന്നിവയും കണ്ണൂരിൽ ആരംഭിക്കും.

വ്യോമയാന മേഖലയിലെ പരിശീലന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ പൈലറ്റുമാരുടെ ലഭ്യതക്കുറവ് പരിഹരിക്കാനും ഈ രംഗത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നതാണ് പദ്ധതി.

പുതിയ സംവിധാനങ്ങൾ യാഥാർഥ്യമാകുന്നതോടെ കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തന മേഖല വിപുലീകരിക്കാനും വ്യോമയാന മേഖലയിലെ പ്രധാന കേന്ദ്രമായി വികസിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply