You are currently viewing പുത്തൂരിൽ വീണ്ടും ഭാഗ്യം; ഓട്ടോ ഡ്രൈവർക്ക് ഒരു കോടി

പുത്തൂരിൽ വീണ്ടും ഭാഗ്യം; ഓട്ടോ ഡ്രൈവർക്ക് ഒരു കോടി

പുത്തൂർ: കേരള ഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയിൽ പുത്തൂരിൽ വീണ്ടും ഒന്നാം സമ്മാനം. പുത്തൂർ ചന്തമുക്ക് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ ചെറുമങ്ങാട് പുളിക്കൽ വീട്ടിൽ ജയൻ (48) ആണ് ഒരു കോടി രൂപയുടെ സമ്മാനത്തിന് അർഹനായത്. SP 760709 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്.

ഓട്ടോ വാങ്ങിയതടക്കമുള്ള സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് സമ്മാനത്തുക വിനിയോഗിക്കുകയെന്ന് ജയൻ പറഞ്ഞു. പുത്തൂർ ചന്തമുക്കിലെ ശ്രീ മൂകാംബിക ലക്കി സെന്ററിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. ഇതിനോടകം 18 ഓളം ഒന്നാം സമ്മാനങ്ങൾ ഈ ലക്കി സെന്ററിലൂടെ പുത്തൂരിന് ലഭിച്ചിട്ടുണ്ട്.

Leave a Reply