
ശാസ്താംകോട്ട: ചേലൂർ പുഞ്ചയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര എഴുകോൺ കാരുവേലിൽ ആദിത്യഭവനിൽ ഉദയന്റെയും രാജിയുടെയും മകൻ യു.ആർ. ആദിത്യൻ (25) ആണ് മരിച്ചത്.

മുതുപിലാക്കാട്ടെ ബന്ധുവീട്ടിലെത്തിയ ആദിത്യനെ ഉച്ചമുതൽ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു ആദിത്യൻ. സഹോദരി: അക്ഷര.