You are currently viewing പ്രത്യേക ട്രെയിൻ സർവീസുകൾ നീട്ടി; കൊല്ലം–ചെന്നൈ, തിരുവനന്തപുരം–ചെന്നൈ റൂട്ടുകളിൽ യാത്രക്കാർക്ക് ആശ്വാസം

പ്രത്യേക ട്രെയിൻ സർവീസുകൾ നീട്ടി; കൊല്ലം–ചെന്നൈ, തിരുവനന്തപുരം–ചെന്നൈ റൂട്ടുകളിൽ യാത്രക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കും തിരിച്ചുമുള്ള എട്ട് പ്രത്യേക ട്രെയിൻ സർവീസുകളുടെ കാലാവധി നീട്ടി ദക്ഷിണ റെയിൽവേ. തിരുവനന്തപുരം സെൻട്രൽ–താംബരം, ചെന്നൈ എഗ്മോർ–കൊല്ലം, ചെന്നൈ എഗ്മോർ–കന്യാകുമാരി റൂട്ടുകളിലെ പ്രത്യേക ട്രെയിനുകളുടെ സർവീസുകളാണ് നവംബർ മാസത്തിലും തുടരാൻ തീരുമാനിച്ചത്. തിരുവനന്തപുരം റെയിൽവേ ഡിവിഷനാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

തിരുവനന്തപുരം–താംബരം സ്പെഷ്യൽ

ട്രെയിൻ നമ്പർ 06110 തിരുവനന്തപുരം സെൻട്രൽ–താംബരം സ്പെഷ്യൽ നവംബർ 4, 11 തീയതികളിൽ സർവീസ് നടത്തും. മടക്ക ട്രെയിനായ 06109 താംബരം–തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ നവംബർ 5, 12 തീയതികളിലും സർവീസ് നടത്തും. ഇരുവശത്തേക്കും രണ്ട് സർവീസുകൾ വീതമാണ് അനുവദിച്ചിരിക്കുന്നത്.

ചെന്നൈ–കന്യാകുമാരി സ്പെഷ്യൽ

ട്രെയിൻ നമ്പർ 06045 ചെന്നൈ എഗ്മോർ–കന്യാകുമാരി സ്പെഷ്യലിന്റെ സർവീസ് ഒക്ടോബർ 30 മുതൽ നവംബർ 13 വരെ നീട്ടിയിട്ടുണ്ട്. വെള്ളിയാഴ്ചകളിലാണ് സർവീസ്. ആകെ മൂന്ന് സർവീസുകളുണ്ടാകും.

മടക്ക ട്രെയിനായ 06046 കന്യാകുമാരി–ചെന്നൈ എഗ്മോർ സ്പെഷ്യൽ നവംബർ 1 മുതൽ 15 വരെ ഞായറാഴ്ചകളിൽ സർവീസ് നടത്തും. മൂന്ന് സർവീസുകളാണ് അനുവദിച്ചിരിക്കുന്നത്.

ചെന്നൈ–കൊല്ലം സ്പെഷ്യൽ

ട്രെയിൻ നമ്പർ 06117 ചെന്നൈ എഗ്മോർ–കൊല്ലം സ്പെഷ്യൽ നവംബർ 5, 12 തീയതികളിൽ വ്യാഴാഴ്ചകളിൽ സർവീസ് നടത്തും. മടക്ക ട്രെയിനായ 06118 കൊല്ലം–ചെന്നൈ എഗ്മോർ സ്പെഷ്യൽ നവംബർ 6, 13 തീയതികളിൽ വെള്ളിയാഴ്ചകളിൽ സർവീസ് നടത്തും. രണ്ട് സർവീസുകൾ വീതമാണ് നീട്ടിയിരിക്കുന്നത്.

ഇതിന് പുറമെ ട്രെയിൻ നമ്പർ 06121 ചെന്നൈ എഗ്മോർ–കൊല്ലം സ്പെഷ്യൽ നവംബർ 7, 14 തീയതികളിൽ ശനിയാഴ്ചകളിൽ സർവീസ് നടത്തും. മടക്ക ട്രെയിനായ 06122 കൊല്ലം–ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ സ്പെഷ്യൽ നവംബർ 8, 15 തീയതികളിൽ ഞായറാഴ്ചകളിലും സർവീസ് നടത്തും. ഈ ട്രെയിനുകൾക്കും രണ്ട് സർവീസുകൾ വീതമാണ് അനുവദിച്ചിരിക്കുന്നത്.

പ്രത്യേക ട്രെയിനുകളുടെ സർവീസ് കാലാവധി നീട്ടിയതോടെ കേരളത്തിനും തമിഴ്നാടിനുമിടയിൽ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ യാത്രാസൗകര്യം ലഭിക്കും. പ്രത്യേകിച്ച് കൊല്ലം–ചെന്നൈ റൂട്ടിലെ യാത്രക്കാർക്ക് തീരുമാനം ആശ്വാസമാകും.

Leave a Reply