
കണ്ണൂർ: കണ്ണൂർ–കൂത്തുപറമ്പ് റോഡിൽ ആഡൂർ പാലത്തിന് സമീപം സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാവിലായി മുണ്ടയാട് ‘ശ്രേയസി’ൽ പി. സരസൻ (58) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.10 ഓടെയായിരുന്നു അപകടം.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി. ശശിയുടെ സഹോദരനാണ് മരിച്ച സരസൻ. പരേതരായ കെ.വി. കൃഷ്ണന്റെയും രുഗ്മിണിയുടെയും മകനാണ്.
ഭാര്യ: അനിഷ. മകൾ: നന്ദന (വിദ്യാർഥിനി). സഹോദരങ്ങൾ: പി. സതീശൻ, പി. ഉഷ, പി. വിനോദൻ (റിട്ട. എസ്.ഐ), പി. ഷീല, പി. ശ്രീജ.

കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വൈകീട്ട് അഞ്ചോടെ പെരളശ്ശേരി പഞ്ചായത്ത് കുഴിക്കിലായിലെ ‘സ്മൃതിതീരം’ ശ്മശാനത്തിൽ സംസ്കരിക്കും.