
കരുനാഗപ്പള്ളി: അഴീക്കൽ ബീച്ചിനെ ആധുനിക ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിനായി 1.85 കോടി രൂപയുടെ പദ്ധതിക്ക് ടൂറിസം വകുപ്പ് അനുമതി നൽകി. കരുനാഗപ്പള്ളി മണ്ഡലത്തിന്റെ വിനോദസഞ്ചാര വികസനത്തിന് വലിയ പ്രതീക്ഷ നൽകുന്നതാണ് ഈ തീരുമാനം.
പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അഴീക്കൽ ബീച്ചിന്റെ വികസനത്തിനായി തുക അനുവദിച്ചിരിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ബീച്ചിൽ കൂടുതൽ വിനോദസഞ്ചാര സൗകര്യങ്ങൾ ഒരുക്കാനും പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തിക്കൊണ്ടുവരാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
പദ്ധതിക്ക് അനുമതി ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച് കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷ് രംഗത്തെത്തി. പദ്ധതിക്ക് ആവശ്യമായ പിന്തുണ നൽകിയ മുഖ്യമന്ത്രി വി.ഡി. സതീശനും ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനും അദ്ദേഹം നന്ദി അറിയിച്ചു.

പദ്ധതിക്ക് ആവശ്യമായ ഇടപെടലുകൾ നടത്തിയ ആലപ്പുഴ എം.പി കെ.സി. വേണുഗോപാലിനോടും പ്രത്യേക നന്ദി രേഖപ്പെടുത്തി. അഴീക്കൽ ബീച്ചിന്റെ വികസനം പ്രദേശത്തിന്റെ ടൂറിസം മേഖലയ്ക്കും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും പുതിയ സാധ്യതകൾ തുറക്കുമെന്നാണ് വിലയിരുത്തൽ.