You are currently viewing തൃശൂരിൽ ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തിയത് റെയിൽവേ ട്രാക്കിൽ

തൃശൂരിൽ ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തിയത് റെയിൽവേ ട്രാക്കിൽ

തൃശൂർ: തൃശൂരിൽ സതേൺ കോളേജിന് സമീപത്തെ റെയിൽവേ ട്രാക്കിൽ യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അഖിൽ രാജൻ (29), രമ്യ (41) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

ഇരുവരും തമ്മിൽ സ്നേഹബന്ധത്തിലായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് ഇരുകുടുംബങ്ങളിൽ നിന്നും മുന്നറിയിപ്പുകൾ ലഭിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. അഖിൽ രാജന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. രമ്യയ്ക്ക് ഭർത്താവും രണ്ട് മക്കളുമുണ്ട്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply