You are currently viewing തിരുവങ്ങൂരിൽ വാഹനാപകടം; 24കാരൻ മരിച്ചു

തിരുവങ്ങൂരിൽ വാഹനാപകടം; 24കാരൻ മരിച്ചു

കോഴിക്കോട്:തിരുവങ്ങൂരിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ 24കാരൻ മരിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ മുൻ അംഗം ഗീത മുല്ലോളിയുടെ മകൻ അഭിനന്ദ് ശങ്കർ (24) ആണ് മരിച്ചത്.

തിരുവങ്ങൂർ അണ്ടി കമ്പനി സമീപമാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിനന്ദ് ശങ്കർ മരണപ്പെടുകയായിരുന്നു.

രാധാകൃഷ്ണനാണ് പിതാവ്.

മൃതസംസ്കാരം ഇന്ന് വൈകിട്ട് നാലിന് തിരുവങ്ങൂരിലെ വീട്ടുപറമ്പിൽ നടക്കും.

Leave a Reply