You are currently viewing ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ 22 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ 22 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ 22 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് കോങ്ങാട് ചോലക്കുണ്ട് സ്വദേശി മംഗലത്ത് ഹക്കീമിന്റെ മകൻ അനസ് (22) ആണ് മരിച്ചത്.

ബന്ധുവിന്റെ വിവാഹാഘോഷത്തിൽ പങ്കെടുക്കാനെത്തിയ അനസ് കൂട്ടുകാർക്കൊപ്പം ഇന്നലെ രാത്രിയാണ് ഉമ്മനഴിയിലെ ടർഫിൽ കളിക്കാൻ എത്തിയത്. കളിക്കിടെ അപ്രതീക്ഷിതമായി കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply