You are currently viewing പൂക്കോട്ടുംപാടം സ്വദേശി ജിദ്ദയിൽ മരിച്ചു

പൂക്കോട്ടുംപാടം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ ജോലി ചെയ്തുവരികയായിരുന്ന നിലമ്പൂർ പൂക്കോട്ടുംപാടം പാറക്കപാടം സ്വദേശി കരിക്കാട്ട് ഭാസ്കരൻ (60) അന്തരിച്ചു. ജിദ്ദയിലെ ഹസ്സൻ ഗസ്സാവി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സ്ട്രോക്ക് ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിൽ കഴിയുകയായിരുന്നു.

ഇരുപത് വർഷത്തിലേറെയായി പ്രവാസജീവിതം നയിച്ചുവരികയായിരുന്നു ഭാസ്കരൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു. സഹായ പ്രവർത്തനങ്ങൾക്കായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ടെന്നും ബന്ധുക്കൾ അറിയിച്ചു.

പിതാവ്: വേലുക്കുട്ടി.
മാതാവ്: പത്മാവതി.
ഭാര്യ: ബീന.
മക്കൾ: ശരത്ത്, കാവ്യ.

Leave a Reply