
നൂറനാട്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നൂറനാട് മുതുകാട്ടുകര ചേലയിൽ പടീറ്റതിൽ (ആശിർവാദ്) സുനിത് (39) ഇന്ന് പുലർച്ചെ 3 മണിയോടെ സൗദിയിലെ ആശുപത്രിയിൽ വച്ച് അന്തരിച്ചു.

ഈ മാസം ഏഴിന് സൗദിയിലെ ബുറൈദയിൽ വച്ചായിരുന്നു അപകടം. സുനിത് സഞ്ചരിച്ചിരുന്ന കാറിൽ ട്രെയിലർ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുനിതിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സുധാകരന്റെയും രോഹിണിയുടെയും മകനാണ് സുനിത്. ഭാര്യ: അഞ്ചു. മകൻ: ശിവാംഷ് (5).