You are currently viewing മലപ്പുറം കരുവാരകുണ്ടിൽ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

മലപ്പുറം കരുവാരകുണ്ടിൽ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മുള്ളറ സ്വദേശിയും ചിറ്റങ്ങോടൻ ജംഷീർ (കൊണ്ടോട്ടി കുഞ്ഞിപ്പ)യുമാണ് മരണപ്പെട്ടത്.

ഇന്ന് രാവിലെയാണ് കരുവാരകുണ്ടിൽ വെച്ച് ജംഷീർ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെ ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മൃതദേഹം നിലവിൽ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്കയും ഭീതിയും നിലനിൽക്കുകയാണ്. വന്യജീവി ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ നടപടികൾ ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. വനവിഭാഗം അധികൃതർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

Leave a Reply