എറണാകുളം: കാസർകോട് സ്വദേശിയായ 25കാരി പി. അനുശ്രീ ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരൻ കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി. അമലിനെയും എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

കർണാടകയിലെ ഹുൻസൂർ എസ്‌ബിഐ ബ്രാഞ്ചിൽ ജീവനക്കാരിയായിരുന്നു അനുശ്രീ. എറണാകുളത്ത് ജോലി ചെയ്തിരുന്ന അമലും അനുശ്രീയും ഏറെ നാളായി സുഹൃത്തുക്കളായിരുന്നു. ഇരുവരുടെയും വിവാഹം ഡിസംബർ 26ന് നടത്താൻ നിശ്ചയിച്ചിരുന്നതായാണ് വിവരം.

ഇന്നലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. തുടർന്ന് അനുശ്രീ അമലിനെ വീഡിയോ കോൾ ചെയ്ത ശേഷമാണ് ജീവനൊടുക്കിയതെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് അമലിനെയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ഇരുവരുടെയും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവർ ഒറ്റയ്ക്ക് നേരിടാതെ വിശ്വസ്തരായ വ്യക്തികളോടോ മാനസികാരോഗ്യ വിദഗ്ധരോടോ സഹായം തേടുന്നത് പ്രധാനമാണ്.