
ശൂരനാട്: കോയിക്കൽ ചന്തയിൽ ഹോട്ടൽ നടത്തുന്ന വൃദ്ധ ദമ്പതികൾക്ക് നേരെ ആക്രമണം. ഇന്നലെ രാവിലെയാണ് മൂന്നംഗ സംഘം ഹോട്ടലിലെത്തി ദമ്പതികളെ മർദ്ദിക്കുകയും കട തല്ലിത്തകർക്കുകയും ചെയ്തത്.

ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ സംഘം ദോശ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭക്ഷണം നൽകാൻ വൈകിയതിനെ തുടർന്ന് സംഘം ഹോട്ടൽ ഉടമകളുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് പ്രകോപിതരായ സംഘം വൃദ്ധ ദമ്പതികളെ മർദ്ദിക്കുകയും ഹോട്ടലിലെ സാധനങ്ങൾ തല്ലിത്തകർക്കുകയുമായിരുന്നു.
സംഭവത്തിൽ മൂന്നംഗ സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പങ്കെടുത്ത മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.