You are currently viewing ‘‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഫസ്റ്റ് ലുക്ക് പുറത്ത്; ഓണം 2026 റിലീസിനൊരുങ്ങി നിവിൻ പോളി-മമിത ബൈജു ചിത്രം

‘‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഫസ്റ്റ് ലുക്ക് പുറത്ത്; ഓണം 2026 റിലീസിനൊരുങ്ങി നിവിൻ പോളി-മമിത ബൈജു ചിത്രം

മലയാള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഭാവന സ്റ്റുഡിയോസ് ആണ് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. “പ്രണയവും ചിരിയും കുടുംബബന്ധങ്ങളുമൊരുക്കുന്ന ഒരു ആഘോഷചിത്രം” എന്ന സൂചനയോടെയാണ് ചിത്രത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയും നമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. പൂക്കളാൽ അലങ്കരിച്ച ബാല്കണിയിൽ തെളിഞ്ഞ ആകാശത്തിന് കീഴിൽ പുഞ്ചിരിയോടെ നിൽക്കുന്ന ഇരുവരുടെയും ദൃശ്യമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. കുടുംബ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു ഹൃദയസ്പർശിയായ കഥയിലേക്കാണ് പോസ്റ്റർ സൂചന നൽകുന്നത്.

ചിത്രത്തിന്റെ നിർമാണത്തിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

ഓണം 2026 റിലീസായി പ്രഖ്യാപിച്ചിരിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയിട്ടുണ്ട്. ഈ വർഷത്തെ ഓണം ബോക്സ് ഓഫീസ് പോരാട്ടത്തിൽ നിരവധി വമ്പൻ താരചിത്രങ്ങൾ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ, നിവിൻ പോളി-മമിത ബൈജു കൂട്ടുകെട്ടിന്റെ ഈ ചിത്രം പ്രധാന ആകർഷണങ്ങളിലൊന്നാകുമെന്നാണ് വിലയിരുത്തൽ.

ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷയും ആവേശവും സോഷ്യൽ മീഡിയയിൽ ശക്തമായി ഉയരുകയാണ്.

Leave a Reply