You are currently viewing ചെന്നിത്തലയ്ക്ക് നേരെ കരിങ്കൊടി; യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

ചെന്നിത്തലയ്ക്ക് നേരെ കരിങ്കൊടി; യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

കോഴിക്കോട്: വടകരയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിന് സുരക്ഷ ഒരുക്കുന്നതിൽ സംസ്ഥാന ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റിയെന്ന് ആരോപിച്ചാണ് പ്രതിഷേധം.

കഴിഞ്ഞ ദിവസം കൊല്ലത്ത് വെച്ച് അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയിരുന്നു. ഇതിന് പകരമായാണ് കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് യുവമോർച്ച കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചത്.

രമേശ് ചെന്നിത്തലയ്ക്ക് പുറമെ, വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെയും തിരുവമ്പാടിയിൽ വെച്ച് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഇതിനുപുറമെ കൊല്ലത്ത് വെച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരനെതിരെയും സമാന പ്രതിഷേധം അരങ്ങേറി.

പ്രതിഷേധം നടത്തിയ യുവമോർച്ച പ്രവർത്തകരെ പോലീസ് സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്ത് നീക്കി.
ഇരു മുന്നണികളും പരസ്പരം കരിങ്കൊടി പ്രതിഷേധങ്ങളുമായി രംഗത്തെത്തിയതോടെ സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം കൂടുതൽ രൂക്ഷമാകുന്ന കാഴ്ചയാണ് കണ്ടത്.

Leave a Reply