
2024 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയായ എഹ്തെദ മുഫസ്സിർ തൃശ്ശൂർ സബ് കളക്ടറും ആർ.ഡി.ഒ.യുമായി ചുമതലയേറ്റു.

തെലങ്കാന സ്വദേശിനിയായ എഹ്തെദ മുഫസ്സിർ ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കണ്ണൂർ അസിസ്റ്റന്റ് കളക്ടറായി പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് തൃശ്ശൂരിൽ പുതിയ ചുമതലയേറ്റത്.

ഓഫീസിലെത്തിയ പുതിയ സബ് കളക്ടറെ ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) സി.ആർ. ജയന്തിയുടെ നേതൃത്വത്തിൽ ജീവനക്കാർ സ്വീകരിച്ചു. തുടർന്ന് ജീവനക്കാരുമായി അവർ കൂടിക്കാഴ്ച നടത്തി.
സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എഹ്തെദ മുഫസ്സിർ പ്രതികരിച്ചു.
ചുമതലയേറ്റ ശേഷം ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനുമായും അവർ കൂടിക്കാഴ്ച നടത്തി. അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതിയും ഇതോടൊപ്പം ഉണ്ടായിരുന്നു.
പുതിയ ഉത്തരവാദിത്വത്തിൽ മികച്ച സേവനം കാഴ്ചവയ്ക്കാനും ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് പ്രവർത്തിക്കാനും എഹ്തെദ മുഫസ്സിറിന് കഴിയട്ടെയെന്നാണ് ആശംസ.