
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കോഴിക്കോട് കൂടിക്കാഴ്ച നടത്തി.മലേഷ്യയുമായുള്ള കേരളത്തിന്റെ ചരിത്രപരമായ സൗഹൃദവും പ്രവാസി മലയാളികളുടെ പങ്കാളിത്തവുമാണ് ഈ ബന്ധത്തിന്റെ അടിത്തറയെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഐ.ടി, ടൂറിസം, വിദ്യാഭ്യാസം, വ്യാപാരം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ക്രിയാത്മകമായ ചർച്ചകൾ നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും വിവിധ മേഖലകളിലെ പരസ്പര സഹകരണം വിപുലീകരിക്കുന്നതിനും ഈ കൂടിക്കാഴ്ച സഹായകമാകുമെന്നാണ് വിലയിരുത്തൽ.
