You are currently viewing സുഡാനിൽ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

സുഡാനിൽ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

സുഡാനിൽ ഖാർട്ടൂം നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഒരു സാധാരണ യാത്രാ വാഹനത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. രാജ്യത്തെ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്(RSF) ആണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.

വൈറ്റ് നൈൽ പ്രവിശ്യയിൽ നിന്ന് ഒണ്ടുർമാൻ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന വാഹനത്തിനാണ് ആക്രമണമുണ്ടായത്. പൊതുജനങ്ങൾ സഞ്ചരിക്കുന്ന റോഡുകളിലും ജനവാസ മേഖലകളിലും സാധാരണക്കാരെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങൾ തുടരുന്നതിന്റെ ഉദാഹരണമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ വർഷം സുഡാൻ സേന ഖാർത്തൂം വീണ്ടും പിടിച്ചെടുത്തതിന് ശേഷം ആർഎസ്എഫ് ആക്രമണങ്ങളിൽ നിന്ന് നഗരം ഏറെക്കുറെ ഒഴിവായിരുന്നു. എന്നാൽ അടുത്തിടെ തലസ്ഥാന നഗരത്തിൽ ഇടയ്ക്കിടെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

മൂന്ന് വർഷത്തിലേറെയായി ആർഎസ്എഫും സുഡാൻ സൈന്യവും തമ്മിൽ തുടരുന്ന ആഭ്യന്തര യുദ്ധം രാജ്യത്ത് വ്യാപകമായ അക്രമത്തിനും കുടിയൊഴിപ്പിക്കലിനും മനുഷ്യാവകാശ പ്രതിസന്ധിക്കും കാരണമായിട്ടുണ്ട്. ഏറ്റവും പുതിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആർഎസ്എഫ് ഉടൻ ഏറ്റെടുത്തിട്ടില്ല.

Leave a Reply