You are currently viewing മുൻ ഇടുക്കി എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

മുൻ ഇടുക്കി എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

തൊടുപുഴ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഇടുക്കി എം.എൽ.എയുമായ അഡ്വ. ജോസ് കുറ്റ്യാനി (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സെപ്റ്റംബർ 7ന് മരണം.

ഇടുക്കി ജില്ല രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ഡി.സി.സി. പ്രസിഡന്റായിരുന്നു ജോസ് കുറ്റ്യാനി. ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിലും സംഘടന കെട്ടിപ്പടുക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. എ.ഐ.സി.സി. അംഗമായും കെ.പി.സി.സി. നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

1980ലും 1982ലും ഇടുക്കി മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നിയമസഭയുടെ പെറ്റിഷൻ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു.

കേരള ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന ജോസ് കുറ്റ്യാനി സഹകരണ നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദഗ്ധനായിരുന്നു. ദേശീയതലത്തിലടക്കം സഹകരണ പ്രസ്ഥാനത്തിന്റെ വിവിധ ചുമതലകൾ വഹിച്ച അദ്ദേഹം ഇടക്കാലത്ത് തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

മൃതശരീരം സെപ്റ്റംബർ 8ന് തൊടുപുഴയിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും.

Leave a Reply