
ആറന്മുള: പ്രളയ രക്ഷാപ്രവർത്തനത്തിന് പോയ ജീപ്പിന് 50,000 രൂപ പിഴ ചുമത്തിയ സംഭവത്തിൽ, പിഴത്തുക ഏറ്റെടുക്കുമെന്ന് അറിയിച്ച ഹൈക്കോടതി അഭിഭാഷക സുഹൃത്തുക്കൾ തുക കൈമാറി. ആറന്മുള എംഎൽഎ അബിൻ വർക്കിയാണ് ഇക്കാര്യം അറിയിച്ചത്.

അഭിഭാഷകനായ അരുൺ എസ്. നായർ ഇന്ന് എംഎൽഎയുടെ ഓഫീസിലെത്തി 50,000 രൂപ പ്രളയ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നതിനിടയിൽ എംവിഡി പിഴ ഈടാക്കിയ പ്രിയപ്പെട്ട അമലിനും ആർദ്രക്കും കൈമാറി. മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് നെജോ മെഴുവേലിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.

പ്രളയ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ജീപ്പിന് പിഴ ചുമത്തിയ സംഭവത്തിൽ സഹായവുമായി മുന്നോട്ടുവന്ന ഹൈക്കോടതി അഭിഭാഷക സുഹൃത്തുക്കൾക്ക് ആറന്മുളക്കാർക്ക് വേണ്ടി വീണ്ടും നന്ദി അറിയിക്കുന്നതായും അബിൻ വർക്കി പറഞ്ഞു.