You are currently viewing കണ്ണൂർ–യശ്വന്ത്പൂർ എക്സ്പ്രസിന്റെ സമയത്തിൽ മാറ്റം; നവംബർ 21 മുതൽ പുതിയ സമയക്രമം

കണ്ണൂർ–യശ്വന്ത്പൂർ എക്സ്പ്രസിന്റെ സമയത്തിൽ മാറ്റം; നവംബർ 21 മുതൽ പുതിയ സമയക്രമം

പാലക്കാട്: കണ്ണൂർ–യശ്വന്ത്പൂർ ജങ്ഷൻ എക്സ്പ്രസിന്റെ (ട്രെയിൻ നമ്പർ 16528) സമയത്തിൽ മാറ്റം വരുത്തി റെയിൽവേ. യശ്വന്ത്പൂർ ജങ്ഷനിൽ ട്രെയിൻ എത്തിച്ചേരുന്ന സമയത്തിലാണ് മാറ്റം. നവംബർ 21 മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരുമെന്ന് ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷൻ അറിയിച്ചു.

നിലവിൽ രാവിലെ 7.50-ന് യശ്വന്ത്പൂർ ജങ്ഷനിൽ എത്തുന്ന ട്രെയിൻ ഇനി രാവിലെ 8.05-നായിരിക്കും സ്റ്റേഷനിലെത്തുക. 15 മിനിറ്റാണ് സമയത്തിൽ വർധന വരുത്തിയിരിക്കുന്നത്.

2026 നവംബർ 21-ന് ആരംഭിക്കുന്ന യാത്രകൾ മുതൽ പുതിയ സമയക്രമം ബാധകമായിരിക്കും. യാത്രക്കാർ പുതുക്കിയ സമയവിവരം ശ്രദ്ധിച്ച് യാത്രകൾ ക്രമീകരിക്കണമെന്ന് റെയിൽവേ അറിയിച്ചു.

Leave a Reply