You are currently viewing എസ്എഫ്‌ഐയുടെ മുന്നേറ്റത്തിനിടെ കെഎസ്‌യു പ്രതിഷേധം; രണ്ട് കോളേജുകളിൽ തെരഞ്ഞെടുപ്പ് മാറ്റി

എസ്എഫ്‌ഐയുടെ മുന്നേറ്റത്തിനിടെ കെഎസ്‌യു പ്രതിഷേധം; രണ്ട് കോളേജുകളിൽ തെരഞ്ഞെടുപ്പ് മാറ്റി

തിരുവനന്തപുരം: എസ്എഫ്‌ഐ സ്ഥാനാർഥികളുടെ നാമനിർദേശവുമായി ബന്ധപ്പെട്ട് കെഎസ്‌യു ഉയർത്തിയ പരാതികളെ തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെയും ഗവ. കെഎൻഎം ആർട്സ് ആൻഡ് സയൻസ് കോളേജിലെയും കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

നാമനിർദേശ നടപടികളിലെ ക്രമക്കേടുകൾ ആരോപിച്ചാണ് കെഎസ്‌യു പ്രതിഷേധം ശക്തമാക്കിയത്. പ്രതിഷേധത്തിന്റെ ഭാഗമായി കെഎസ്‌യു പ്രവർത്തകർ സർവകലാശാല കെട്ടിടത്തിന് മുകളിൽ കയറി കുത്തിയിരിപ്പ് സമരം നടത്തി. തുടർന്ന് പൊലീസ്, ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. അതേസമയം, എസ്എഫ്‌ഐ പ്രവർത്തകർ കെട്ടിടത്തിന് താഴെ സംഘടിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു.

ജില്ലയിലെ വിവിധ കോളേജുകളിൽ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് സംഭവം. 31 കോളേജുകളിൽ നടന്ന മത്സരങ്ങളിൽ 29 എണ്ണത്തിലും എസ്എഫ്‌ഐ വിജയിച്ചതായാണ് റിപ്പോർട്ട്. നേരത്തെ കെഎസ്‌യുവിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ചില കോളേജുകളും ഇത്തവണ എസ്എഫ്‌ഐ പിടിച്ചെടുത്തു.

Leave a Reply