
മംഗളൂരു സെൻട്രൽ – രാമേശ്വരം – മംഗളൂരു സെൻട്രൽ വീക്ക്ലി എക്സ്പ്രസിൻ്റെ (ട്രെയിൻ നമ്പർ 16622/16621) കോച്ച് ഘടനയിൽ രണ്ട് എസി ത്രീ ടയർ കോച്ചുകൾ സ്ഥിരമായി കൂട്ടിച്ചേർത്തുകൊണ്ട് യാത്രാ സൗകര്യം വർധിപ്പിക്കുമെന്ന് ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷൻ അറിയിച്ചു.

ഇതോടെ ട്രെയിനിലെ മൊത്തം കോച്ചുകളുടെ എണ്ണം 20ൽ നിന്ന് 22 ആയി ഉയരും. എസി ത്രീ ടയർ കോച്ചുകളുടെ എണ്ണം 6ൽ നിന്ന് 8 ആയി വർധിക്കും. 2 എസി ടു ടയർ കോച്ചുകൾ, 6 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 4 സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ, ഭിന്നശേഷി സൗഹൃദമായ 1 ലഗേജ് കം ബ്രേക്ക് വാൻ കോച്ച്, 1 ജനറേറ്റർ കാർ കോച്ച് എന്നിവയിൽ മാറ്റമുണ്ടാവില്ല.

പുതുക്കിയ കോച്ച് ഘടന മംഗളൂരു സെൻട്രലിൽ നിന്ന് 2026 ഒക്ടോബർ 3 മുതലും രാമേശ്വരത്ത് നിന്ന് 2026 ഒക്ടോബർ 4 മുതലും പ്രാബല്യത്തിൽ വരും.