You are currently viewing മിൽമ പാൽവില ലിറ്ററിന് 4 രൂപ വർദ്ധിപ്പിച്ചു;പുതുക്കിയ നിരക്ക് ജൂൺ ഒന്നുമുതൽ

മിൽമ പാൽവില ലിറ്ററിന് 4 രൂപ വർദ്ധിപ്പിച്ചു;പുതുക്കിയ നിരക്ക് ജൂൺ ഒന്നുമുതൽ

മിൽമ പാൽവില ലിറ്ററിന് 4 രൂപ വർദ്ധിപ്പിച്ചു; പുതുക്കിയ നിരക്ക് ജൂൺ ഒന്നുമുതൽ

സംസ്ഥാനത്ത് മിൽമ പാൽവില വർദ്ധിപ്പിച്ചു. ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർദ്ധന സംബന്ധിച്ച നിർണ്ണായക തീരുമാനം കൈക്കൊണ്ടത്. പുതുക്കിയ പാൽവില ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരും.

പാൽവില ഉയരുമെന്ന സൂചനകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നെങ്കിലും ഇന്നത്തെ യോഗത്തോടെയാണ് വിഷയത്തിൽ ഔദ്യോഗിക തീരുമാനമായത്. ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ വർദ്ധന വേണമെന്ന ആവശ്യമാണ് മിൽമ സർക്കാരിനുമുന്നിൽ മുന്നോട്ടുവെച്ചിരുന്നത്.

കാലിത്തീറ്റ വിലയിലുണ്ടായ കുത്തനെ വർദ്ധനയും പശുപാലന മേഖലയിലെ മറ്റ് ചെലവുകളും ഉയർന്ന സാഹചര്യത്തിൽ പാൽവില കൂട്ടി കർഷകർക്ക് ആശ്വാസം നൽകണമെന്ന ആവശ്യം മേഖലാ യൂണിയനുകൾ നിരന്തരം ഉന്നയിച്ചുവരികയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവിലുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളും കാരണം സർക്കാർ മുൻപ് വില വർദ്ധനയ്ക്ക് അനുമതി നൽകിയിരുന്നില്ല.

ഇപ്പോൾ ഡയറക്ടർ ബോർഡ് യോഗത്തിൽ അന്തിമ തീരുമാനം വന്നതോടെ സംസ്ഥാനത്തെ ഉപഭോക്താക്കൾക്ക് ജൂൺ മുതൽ കൂടുതൽ വില നൽകി പാൽ വാങ്ങേണ്ട സാഹചര്യമാകും. അതേസമയം, വർദ്ധിപ്പിച്ച തുകയുടെ ഗുണം ക്ഷീരകർഷകർക്ക് ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് മിൽമ മേഖലാ യൂണിയനുകൾ.

Leave a Reply