
കേരള പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ചങ്ങനാശ്ശേരി പെരുന്നയിലുള്ള എൻ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചു. മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പെരുന്ന സന്ദർശനമായിരുന്നു ഇത്.

എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ മന്ത്രിയെ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഷാൾ അണിയിച്ച് സ്വീകരിച്ചു. മന്ത്രിയും തിരികെ സുകുമാരൻ നായരെ ഷാൾ അണിയിച്ച് ആദരിച്ചു.

കോട്ടയത്ത് നടന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഫയൽ അദാലത്തിൽ പങ്കെടുത്ത ശേഷമാണ് മന്ത്രി പെരുന്നയിലെത്തിയത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, ഇതൊരു സൗഹൃദപരമായ കൂടിക്കാഴ്ചയായിരുന്നുവെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. വിദ്യാഭ്യാസ രംഗത്ത് എൻ.എസ്.എസ് നൽകിയ സംഭാവനകൾ നിസ്തുലമാണെന്നും കേരളത്തിൽ എല്ലാവരും തമ്മിൽ സൗഹൃദപൂർണ്ണമായ അന്തരീക്ഷമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.