You are currently viewing മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ പുതിയ കോർ എപ്പിസ്കോപ്പോമാർ

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ പുതിയ കോർ എപ്പിസ്കോപ്പോമാർ

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മൂന്ന് വൈദികരെ കോർ എപ്പിസ്കോപ്പോ പദവിയിലേക്ക് ഉയർത്തി. തിരുവനന്തപുരം മേജർ അതിഭദ്രാസന അംഗമായ റവ. ഫാ. പി. റ്റി. ജോർജ്ജ്, പത്തനംതിട്ട ഭദ്രാസന അംഗമായ റവ. ഫാ. സന്തോഷ് തോമസ് കോയിക്കൽ, ബത്തേരി ഭദ്രാസന അംഗമായ റവ. ഡോ. ലൂയിസ് ചരുവിള പുത്തൻവീട് എന്നിവരാണ് കോർ എപ്പിസ്കോപ്പോമാരായി സ്ഥാനമേറ്റത്.

വൈദികരുടെ ആത്മീയ നേതൃത്വവും സഭയ്ക്കും സമൂഹത്തിനും നൽകിയ സേവനങ്ങളും പരിഗണിച്ചാണ് സ്ഥാനക്കയറ്റം നൽകിയത്. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയ്ക്കിടെയായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷകൾ. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു.

വിവിധ ഭദ്രാസനങ്ങളിലെ മെത്രാപ്പോലീത്തമാരും എപ്പിസ്കോപ്പമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ബത്തേരി ഭദ്രാസനാധ്യക്ഷൻ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത, പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ സാമൂവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, പാറശാല ഭദ്രാസനാധ്യക്ഷൻ തോമസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, മൂവാറ്റുപുഴ ഭദ്രാസനാധ്യക്ഷൻ യൂഹാനോൻ മാർ തിയോഡോഷ്യസ് മെത്രാപ്പോലീത്ത, മാവേലിക്കര ഭദ്രാസനാധ്യക്ഷൻ മാത്യൂസ് മാർ പോളികാർപ്പസ് മെത്രാപ്പോലീത്ത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ കുര്യാക്കോസ് മാർ ഓസ്താത്തിയോസ് മെത്രാപ്പോലീത്ത, മലങ്കര സുറിയാനി കത്തോലിക്കാ സഭ കൂരിയാധ്യക്ഷൻ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ, തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായ മെത്രാൻ യൂഹാനോൻ മാർ അലക്സിയോസ് എപ്പിസ്കോപ്പ, യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത, ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത എന്നിവരും സന്നിഹിതരായിരുന്നു.

സഭാ നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വൈദികരുടെ പുതിയ ഉത്തരവാദിത്തങ്ങൾക്കും ശുശ്രൂഷകൾക്കും ആശംസകൾ നേർന്നു.

Leave a Reply