You are currently viewing പുനലൂർ താലൂക്ക് ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവം: ചികിത്സാ പിഴവ് ആരോപിച്ച് മാതാപിതാക്കൾ, നിഷേധിച്ച് അധികൃതർ

പുനലൂർ താലൂക്ക് ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവം: ചികിത്സാ പിഴവ് ആരോപിച്ച് മാതാപിതാക്കൾ, നിഷേധിച്ച് അധികൃതർ

കൊല്ലം:പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരണപ്പെട്ട സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും രംഗത്ത്. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് പ്രസവസമയത്ത് മരണപ്പെട്ടത്.

ആശുപത്രി ജീവനക്കാരുടെയും ഡോക്ടർമാരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ബന്ധുക്കൾ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു

എന്നാൽ ബന്ധുക്കളുടെ ആരോപണം ആശുപത്രി അധികൃതർ പൂർണ്ണമായി തള്ളി. ചികിത്സാ പിഴവല്ല കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് ആശുപത്രി വൃത്തങ്ങളുടെ വിശദീകരണം.

സംഭവത്തിൽ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply