
കണ്ണൂർ കോർപറേഷനിലെ പള്ളിപ്രം ഡിവിഷനിൽ വാരം ശാസ്താംകോട്ടം അമ്പലത്തിന് താഴെയായി പഴശ്ശി ഓവർഹെഡ് കോൺക്രീറ്റ് കനാൽ ഇടിഞ്ഞുവീണു. അപകടത്തിൽ വൻ ദുരന്തമാണ് ഒഴിവായതെന്ന് കണ്ണൂർ എംഎൽഎ ടി.ഒ. മോഹനൻ അറിയിച്ചു.

ഇടിഞ്ഞുവീണ കനാൽ എംഎൽഎ നേരിട്ടെത്തി സന്ദർശിച്ചു. തുടർന്ന് പഴശ്ശി ഇറിഗേഷൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് തകർന്ന കനാൽ അടിയന്തരമായി പൂർണമായും പൊളിച്ചുമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി.
ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, ഡിവിഷൻ കൗൺസിലർ അർഷാദ് എ., പാർത്ഥൻ ചങ്ങാട്ട്, പ്രദീപൻ ചാത്തമ്പള്ളി, പി.സി. സജിത്ത്, മധു എന്നിവരും എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.:::