You are currently viewing കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: ചടയമംഗലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചടയമംഗലം ഇടുക്കുപാറ സഫാ വില്ലയിൽ സജീർ–സീന ദമ്പതികളുടെ മകൾ അഫ്രാ ഷേഹ (16) ആണ് മരിച്ചത്.

പ്രാഥമിക വിവരങ്ങൾ പ്രകാരം, കുടുംബത്തിലെ ചില വിഷയങ്ങളെ തുടർന്ന് മാതാവ് വഴക്കുപറഞ്ഞതിനെ തുടർന്ന് ശനിയാഴ്ച രാത്രി 9 മണിയോടെയാണ് വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ അഫ്രയെ കണ്ടെത്തിയത്.

ഉമ്മന്നൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു അഫ്രാ ഷേഹ. ഏറെ നേരം വിളിച്ചിട്ടും മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിന്റെ യഥാർത്ഥ സാഹചര്യങ്ങൾ സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

Leave a Reply