You are currently viewing കരുനാഗപ്പള്ളിയിൽ ചെന്നൈ–കൊല്ലം വീക്ക്‌ലി സ്പെഷ്യൽ ട്രെയിനുകൾക്ക്  സ്റ്റോപ്പ് അനുവദിച്ചു

കരുനാഗപ്പള്ളിയിൽ ചെന്നൈ–കൊല്ലം വീക്ക്‌ലി സ്പെഷ്യൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു

കരുനാഗപ്പള്ളി: നിരന്തരമായ ആവശ്യത്തെത്തുടർന്ന് ചെന്നൈ–കൊല്ലം–ചെന്നൈ വീക്ക്‌ലി സ്പെഷ്യൽ ട്രെയിനുകൾക്ക് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ അധിക സ്റ്റോപ്പ് അനുവദിച്ചു. ആലപ്പുഴ എംപി കെ.സി. വേണുഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്.

06119-ാം നമ്പർ ചെന്നൈ–കൊല്ലം വീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ രാവിലെ 4.58ന് കരുനാഗപ്പള്ളി സ്റ്റേഷനിൽ എത്തും. തിരികെയുള്ള 06120-ാം നമ്പർ കൊല്ലം–ചെന്നൈ വീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ രാവിലെ 11.06ന് കരുനാഗപ്പള്ളിയിൽ എത്തിച്ചേരും.

ഈ മാസം 19 മുതൽ അധിക സ്റ്റോപ്പ് പ്രാബല്യത്തിൽ വരും. കരുനാഗപ്പള്ളി മേഖലയിലെ യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുന്ന തീരുമാനമാണിതെന്ന് എംപി വ്യക്തമാക്കി. ട്രെയിനുകളുടെ അധിക സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം നിരന്തരം ഉന്നയിച്ചതിന്റെ ഫലമായാണ് ഈ തീരുമാനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply