You are currently viewing ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിൽ ആദ്യ പത്തിൽ റിഷഭ് പന്തും, ഗില്ലും; ചരിത്രനേട്ടവുമായി റഹ്മത്ത് ഷാ

ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിൽ ആദ്യ പത്തിൽ റിഷഭ് പന്തും, ഗില്ലും; ചരിത്രനേട്ടവുമായി റഹ്മത്ത് ഷാ

ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടംപിടിച്ച് ഇന്ത്യൻ താരങ്ങളായ റിഷഭ് പന്തും ശുഭ്മാൻ ഗില്ലും. എട്ടാം സ്ഥാനത്താണ് വിക്കറ്റ് കീപ്പർ ബാറ്ററായ റിഷഭ് പന്ത്. ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ ശുഭ്മാൻ ഗിൽ പത്താം സ്ഥാനത്തും തുടരുന്നു.

അതേസമയം, ഇരുതാരങ്ങൾക്കും റാങ്കിങ്ങിൽ ഓരോ സ്ഥാനം വീതം നഷ്ടമായി. 713 റേറ്റിങ് പോയിന്റുമായി പന്തും 697 പോയിന്റുമായി ഗില്ലുമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ സാന്നിധ്യങ്ങൾ. മറ്റൊരു ഇന്ത്യൻ താരം യശസ്വി ജയ്‌സ്വാൾ 13-ാം സ്ഥാനത്താണ്.

ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കും ജോ റൂട്ടുമാണ് ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് മൂന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ ടെംബ ബാവുമ നാലാം സ്ഥാനത്തുമുണ്ട്. ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്താണ് അഞ്ചാം സ്ഥാനത്ത്.

അതിനിടെ, അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരമായ റഹ്മത്ത് ഷാ ചരിത്രനേട്ടം സ്വന്തമാക്കി. ഐസിസിയുടെ ടെസ്റ്റ് പ്ലെയർ റാങ്കിങ്ങിലെ ഏതെങ്കിലും വിഭാഗത്തിൽ ആദ്യ പത്തിൽ ഇടംനേടുന്ന ആദ്യ അഫ്ഗാൻ താരമെന്ന നേട്ടമാണ് റഹ്മത്ത് ഷാ സ്വന്തമാക്കിയത്.

സിംബാബ്‌വെയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 173 റൺസ് നേടിയതാണ് റഹ്മത്തിന് നേട്ടമായത്. ഇതോടെ ബാറ്റർമാരുടെ റാങ്കിങ്ങിൽ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കരിയറിലെ ഏറ്റവും മികച്ച ഏഴാം സ്ഥാനത്തെത്തി. Sharjahയിലാണ് മത്സരം നടന്നത്.

Leave a Reply