You are currently viewing അടൂർ മിത്രപുരത്ത് കെ.എസ്.ആർ.ടി.സി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

അടൂർ മിത്രപുരത്ത് കെ.എസ്.ആർ.ടി.സി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

അടൂർ: എം.സി റോഡിൽ അടൂർ മിത്രപുരം നാല്പതിനായിരംപടിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിന് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പന്തളം സ്വദേശിയായ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പന്തളം പൂഴിക്കാട് തവളംകുളം ഷിജോ ഭവനിൽ ഷാജി ബി. (64) ആണ് മരിച്ചത്.

ഇന്ന് രാവിലെ 11.30ഓടെയായിരുന്നു അപകടം നടന്നത്. അടൂർ വിലേജ് ഓഫീസിൽ എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഷാജി സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ കോട്ടയത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചത്.

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് സ്ഥലത്ത് ഗതാഗത തടസ്സവും അനുഭവപ്പെട്ടു.

Leave a Reply