
മട്ടന്നൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഇരിട്ടി–നേരംപോക്ക് റോഡിൽ കീഴൂർ അമ്പലത്തിന് സമീപം ഹരിന്ദത്തിൽ കെ.സി. ആദിദേവ് (16) ആണ് മരിച്ചത്.

അച്ഛൻ എം. പ്രദീപൻ കൂടാളി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും കെ. ബാലൻ നമ്പ്യാർ സൺസ്, മട്ടന്നൂർ ജീവനക്കാരനുമാണ്. അമ്മ കെ.സി. സൗമ്യ ഇരിട്ടി എംപ്ലോയീസ് വെൽഫെയർ സൊസൈറ്റി ജീവനക്കാരിയാണ്. സഹോദരി ദേവനന്ദ ഇരിട്ടി സി.എം.ഐ. സ്കൂൾ വിദ്യാർത്ഥിനിയാണ്.