You are currently viewing വല്ലത്തായ് കടവ് പാലം തുറന്നു; വർഷങ്ങളുടെ കാത്തിരിപ്പിന് അറുതിവന്നു

വല്ലത്തായ് കടവ് പാലം തുറന്നു; വർഷങ്ങളുടെ കാത്തിരിപ്പിന് അറുതിവന്നു

തിരുവമ്പാടി: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കാരമൂലയിൽ ചെറുപുഴയ്ക്ക് കുറുകെ നിർമിച്ച വല്ലത്തായ് കടവ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. തിരുവമ്പാടി എംഎൽഎ കാസിം സി.കെ. ആണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

പാലം നിർമാണം ആരംഭിച്ചത് മുതൽ പ്രദേശവാസികൾ അനുഭവിച്ചുവന്ന യാത്രാദുരിതത്തിനും കിലോമീറ്ററുകൾ ചുറ്റിയുള്ള യാത്രയ്ക്കും ഇതോടെ പരിഹാരമാകും. പഴയ വെന്റ് പൈപ്പ് പാലം മഴക്കാലത്ത് വെള്ളത്തിനടിയിലാകുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കും പുതിയ പാലം ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

പാലത്തിന്റെ നിർമാണം വേഗത്തിലാക്കുന്നതിനായി ബന്ധപ്പെട്ടവരുമായി നിരന്തരം ഇടപെട്ടിരുന്നതായി എംഎൽഎ അറിയിച്ചു. നാട്ടുകാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് പാലം യാഥാർഥ്യമായതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.

Leave a Reply