You are currently viewing കൊട്ടാരക്കരയിലെ വർണ്ണം റെഡിമെയ്ഡ്സ് ഉടമ വിനു വർഗീസ് അന്തരിച്ചു

കൊട്ടാരക്കരയിലെ വർണ്ണം റെഡിമെയ്ഡ്സ് ഉടമ വിനു വർഗീസ് അന്തരിച്ചു

കൊട്ടാരക്കര: നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ‘വർണ്ണം റെഡിമെയ്ഡ്സ്’ ഉടമ വിനു വർഗീസിനെ കടയ്ക്കുള്ളിലെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി.

പെട്ടെന്ന് കുഴഞ്ഞുവീണതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വിനു വർഗീസിന്റെ ഭാര്യ കൊട്ടാരക്കര എം.ജി.എം (MGM) സ്കൂളിലെ അധ്യാപികയാണ്. മരണവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ അധികൃതരിൽ നിന്ന് ലഭിക്കുന്നതനുസരിച്ച് പുറത്തുവരും.

Leave a Reply