You are currently viewing കൊല്ലത്ത് ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു

കൊല്ലത്ത് ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു

കൊല്ലം: നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ മുകൾനിലയിൽ നിന്ന് താഴേക്ക് ചാടി യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി കണിച്ചുകുളങ്ങര എൻഎച്ച് ജംക്‌ഷന് കിഴക്ക് വിഷ്ണു നിവാസിൽ നാഗപ്പന്റെ മകൾ വൃന്ദ (27) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം.

ഹോട്ടൽ കെട്ടിടത്തിന്റെ മുകൾനിലയിൽ നിന്ന് താഴേക്ക് ചാടിയ യുവതി നിലത്ത് വീണ് തൽക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു.

വൃന്ദയും എറണാകുളം സ്വദേശിയായ യുവാവും ഈ മാസം 20 മുതൽ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു. ഇരുവരും കഴിഞ്ഞ കുറച്ചുകാലമായി ഒരുമിച്ച് താമസിച്ചിരുന്നതായും പൊലീസ് അറിയിച്ചു.

ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൃതശരീരം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൃന്ദയ്‌ക്കൊപ്പം താമസിച്ചിരുന്ന എറണാകുളം സ്വദേശിയായ യുവാവ് പൊലീസ് നിരീക്ഷണത്തിലാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Reply